പട്ടേല്‍ സംവരണ പ്രക്ഷോഭം; ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ

2015ലെ പട്ടേല്‍ സംവരണപ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപ കേസില്‍ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ. ഗുജറാത്തിലെ മെഹ്സാന കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എ ആയ ഋഷികേഷ് പട്ടേലിന്‍റെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലാണ് ശിക്ഷ.

ഹാര്‍ദിക് പട്ടേലിന് പുറമേ പട്ടേല്‍ സമര നേതാക്കളായ ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവര്‍ക്കും രണ്ട് വര്‍ഷം തടവ് ശിക്ഷയുണ്ട്.

പ്രതികള്‍ അന്‍പതിനായിരം രൂപ പി‍ഴ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here