വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവായ മുൻസിപ്പൽ കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളി .

ഹരിപ്പാട് നഗരസഭാ കൗൺസിലർ അനിൽ മിത്രയുടെ മുൻകൂർജാമ്യാപേക്ഷയാണ് കോടതി തള്ളിയത് . പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു .

നഗരസഭയിലെ വനിതാ ജീവനക്കാരിയെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

മോർഫ് ചെയ്ത ചിത്രങ്ങൾ യുവതിയുടെ ബന്ധുക്കൾക്കും , ഓഫീസിലെ സഹപ്രവർത്തകർക്കും , പള്ളി കമ്മിറ്റി ഭാരവാഹികൾക്കും അയച്ചതായും കണ്ടെത്തിയിരുന്നു .

കഴിഞ്ഞ 18 വർഷമായി ഹരിപ്പാട് നഗരസഭാ കൗൺസിലറായ അനിൽ മിത്ര കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിലാണ് .