കണ്ണുർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ – Kairalinewsonline.com
Kerala

കണ്ണുർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ

ആരോഗ്യ സർവകലാശാലയോടാണ് ശുപാര്‍ശ ചെയ്തത്

അഞ്ചരക്കണ്ടി കണ്ണുർ മെഡിക്കൽ കോളേജിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് പ്രവേശനമേൽനോട്ട സമിതി. കേരള ആരോഗ്യ സർവകലാശാലയോട് സമിതി ഇക്കാര്യം ശുപാർശ ചെയ്തു.

ക‍ഴിഞ്ഞ വർഷത്തെ MBBS പ്രവേശനത്തിൽ നേരത്തെ പ്രവേശന മേൽനോട്ട സമിതി ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് ഹൈക്കോടതിയും ശരിവച്ചു.

തുടർന്ന് 150 വിദ്യാർത്ഥികളുടെ പഠനം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ ഒാർഡിനൻസ് ഇറക്കിയെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ഇൗ ഘട്ടത്തിൽ വിദ്യാർത്ഥികൾ സമിതിക്ക് വീണ്ടും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കോളേജിലെ ക്രമവിരുദ്ധ പ്രവേശന നടപടികൾ ചൂണ്ടിക്കാട്ടി അംഗീകാരം റദ്ദാക്കാൻ ശുപാർശ ചെയ്തത്.

To Top