സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മോഹൻലാൽ – Kairalinewsonline.com
Featured

സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മോഹൻലാൽ

സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ച വിവരം മന്ത്രിയും സ്ഥിരീകരിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് നടൻ മോഹൻലാൽ. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനെ ഒൗദ്യോഗികമായി ഇക്കാര്യം മോഹൻലാൽ അറിയിച്ചു.

സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ച വിവരം മന്ത്രിയും സ്ഥിരീകരിച്ചു. നേരത്തെ മോഹൻലാലിനെ ചടങ്ങിലെക്ക് ക്ഷണിച്ചതിനെ തുടർന്ന് ഒരു വിഭാഗം ചലച്ചിത്രപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തുടർന്ന് മോഹൻലാലിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനം മന്ത്രി ക‍ഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു.

To Top