സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ നിന്ന് മോഹന്‍ലാലിനെ മാറ്റി നിര്‍ത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കവി സച്ചിദാനന്ദന്‍.

സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും അത്തരം നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെ മാറ്റി നിര്‍ത്തുകയോ ബഹിഷ്‌ക്കരിക്കുകയോ ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സച്ചിദാനന്ദന്‍ കോഴിക്കോട് പറഞ്ഞു.