കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ രൂപീകരിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനുള്ള കേന്ദ്ര സംഘത്തെ രൂപീകരിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ലോകസഭയില്‍ കേരളത്തിലെ എംപിമാര്‍ മുന്നോട്ട് വെച്ച മഴക്കെടുതി വിഷയത്തിന് മറുപടി നല്‍കുകയായിരുന്നു റിജിജു.

അതേസമയം മഴക്കെടുതിയടക്കമുള്ള ഏഴു വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എത്തിയ സര്‍വ്വകക്ഷി സംഘത്തോട് നിഷേധാത്മക സ്വഭാവമാണ് മോദി കാണിച്ചതെന്ന് പി. കരുണാകരന്‍ എംപി സഭയിലുന്നയിച്ചു.

കോണ്‍ഗ്രസ് നല്‍കിയ അവകാശ ലംഘന നോട്ടീസ് തന്റെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് മറുപടി നല്‍കി.

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്യത്തിലുള്ള സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തിനോട് വിവേചനം കാണിച്ചിട്ടില്ലെന്നും ഇപ്പോള്‍ നല്‍കിയ 80 കോടി രൂപ അടിയന്തര സഹായം മാത്രമാണെന്നും റിജിജു സഭയില്‍ മറുപടി നല്‍കി.

കേന്ദ്രസംഘത്തിന്റെ വിലയിരുത്തിയതിനുശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുക അനുവദിക്കുമെന്നും അ്‌ദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് മഴക്കെടുതി വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് ലോകസഭ തീരുമാനിച്ചത്. കുട്ടനാട്ടിലുണ്ടായ മഴക്കെടുതിയുടെ നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകള്‍ പി.കരുണാകരന്‍ എംപി സഭയുടെ മുന്നിലവധരിപ്പിച്ചു.

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകമാണെന്നും അടിയന്തരമായി കേരളത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്നും പി.കരുണാകരന്‍ ആവശ്യപ്പെട്ടു.

ഓഖി, നിപ്പ, മഴക്കെടുതി തുടങ്ങി ദുരന്തങ്ങള്‍ നിരന്തരമായി കേരളത്തിനെ ബാധിക്കുന്നത് കേന്ദ്രം മനസ്സിലാക്കി വേണ്ട നടപടികള്‍ ചെയ്യണമെന്ന് കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.ഇതേ ആവശ്യം രാജ്യസഭയില്‍ ബിനോയ് വിശ്വവും രാജ്യസഭയില്‍ ഉയര്‍ത്തിയിരുന്നു.

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ അവകാശ ലംഘനത്തിന് നോട്ടീസ് തന്റെ പരിഗണനയിലാണെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News