‘എ​ന്‍റെ മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ’ എ​ന്ന ടൈ​റ്റി​ൽ എങ്ങനെ ലഭിച്ചു?.  അനുഭവങ്ങള്‍ പങ്കുവെച്ച് മിയ. അനൂപ് മേനോൻ ഇ​തു​വ​രെ ചെ​യ്യാ​ത്ത ഒരു ക​ഥാ​പാത്രം കൂടിയാണ് ‘എ​ന്‍റെ മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ’ എന്ന സിനിമയിലുള്ളത്.

മെ​ഴു​കു​തി​രി ഡി​സൈ​ൻ ചെ​യ്യു​ന്ന​യാ​ളാ​ണ് അ​ഞ്ജ​ലിയെന്ന കഥാപാത്രമാണ് മിയയുടേത്.

ടൈ​റ്റി​ലി​ൽ പ​റ​യു​ന്ന മെ​ഴു​തി​രി അ​ഞ്ജ​ലി​യെ പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്നു. അനൂപ് മേനോന്റെ ക​ഥാ​പാ​ത്രമായ സ​ഞ്ജ​യ്‌ ഒരു ഇന്റർനാഷണൽ ഷെഫാണ്. അങ്ങനെ അതുമായി ​ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് അ​ത്താ​ഴ​ങ്ങ​ൾ എ​ന്നു ടൈറ്റിലിൽ വന്നു ചേർന്നത്.

സഞ്ജയുടെയും അഞ്ജലിയുടെയും വൈ​കാ​രി​ക ത​ല​ങ്ങ​ളി​ലൂടെയു​ള്ള യാ​ത്ര​യാ​യി​രി​ക്കും ഈ ​സിനിമ. അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു പൊ​യ​റ്റി​ക് ല​വ് സ്റ്റോ​റി​യാ​ണി​ത്. കാ​ൻ​ഡി​ൽ ലൈ​റ്റ് ഡി​ന്ന​ർ എ​ന്ന​തി​ന്‍റെ നേ​ർ ത​ർ​ജ​മ​യാ​ണ് മെ​ഴു​തി​രി അ​ത്താ​ഴം. കാ​ൻ​ഡി​ൽ ലൈ​റ്റ്സ് ഡി​ന്ന​ർ പൊ​തു​വേ ല​വേ​ഴ്സി​നു വേ​ണ്ടി​യു​ള്ള​തെ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്.

അ​തും ഈ ​സി​നി​മ​യു​ടെ ടൈ​റ്റി​ലി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ചിത്രത്തിന്റെ വൻ വിജയത്തിനായി മിയ കാത്തിരിക്കുന്നു. ചിത്രം ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും.

സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നത് 999 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നോബിള്‍ ജോസാണ് .