അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. 2019 ജനുവരി അവസാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു നീങ്ങുന്നത്.

തോന്നയ്ക്കലില്‍ കെ.എസ്.ഐ.ഡി.സിയുടെ അഞ്ച് ഏക്ര ഭൂമിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലേക്കുളള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2019 ജനുവരിയിലും പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം ജൂലൈയിലും പൂര്‍ത്തിയാകും.

തുടക്കത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടു ഡിവിഷനുകളുണ്ടാകും. അന്താരാഷ്ട്രതലത്തില്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ലോകാരോഗ്യസംഘടന നിര്‍ദേശിച്ച എല്ലാ ജൈവ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.