ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി ശരണ്യാ നായരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കില്ലായെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ചെമ്പന്‍ വിനോദ് ജോസ്,കിച്ചു ടെല്ലസ്,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വെള്ളിയാ‍ഴ് ച തീയറ്ററുകളിൽ എത്തും. വിശേഷങ്ങളുമായി ചിത്രത്തിലെ നായിക ശരണ്യ ആർട്ട് കഫേയില്‍.