കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷം; അറുപത്തി ഒൻപതു ശതമാനവും പ്രവാസികളെന്ന് പുതിയ കണക്ക് – Kairalinewsonline.com
Featured

കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷം; അറുപത്തി ഒൻപതു ശതമാനവും പ്രവാസികളെന്ന് പുതിയ കണക്ക്

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റേതാണ് കണക്കുകള്‍

കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷമെന്നു പുതിയ കണക്ക്. മൊത്തം ജന സംഖ്യയുടെ പ്രവാസികളെന്നു പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

4,588,148 രാജ്യത്തെ മൊത്തം ജന സംഖ്യയിൽ സ്വദേശികളുടെ എണ്ണം 1,385,960 വരും. 3,202,188 വിദേശികളാണ്. ജൂൺ മാസം വരെയുള്ള കണക്കെടുപ്പിലാണ് ഈ സ്ഥിതി വിവര കണക്കുള്ളത്.

രാജ്യത്തു ആറു ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുണ്ടെന്നാണ് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കിലുള്ളത്.

മറ്റു ഗൾഫ് രാജ്യങ്ങളായ സൗദിയിൽ 63 ശതമാനവും ഒമാനിൽ 56 ശതമാനവും ബഹ്റൈനിൽ 47 ഉം യു എ ഇ 19 ഖത്തർ 21 ഉം ശതമാനവുമാണ് സ്വദേശികളുടെ ശരാശരി ജനസംഖ്യ എന്നും കണക്കുകളിൽ പറയുന്നു.

48 ശതമാനമാണ് മൊത്തം ജി.സി.സി രാജ്യങ്ങളിലെ വിദേശ പൗരന്മാരുടെ എണ്ണമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

To Top