ദില്ലിയില്‍ അധികാരം കേന്ദ്രസര്‍ക്കാറിനോ കെജ്രിവാളിനോ; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം സംബന്ധിച്ചുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരുദ്യോഗസ്ഥരുടെ സ്ഥലമാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് വാദം കേള്‍ക്കുന്നത്.

ദില്ലിയിലെ അധികാര തര്‍ക്കം സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ വിധി കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും രണ്ടു തരത്തില്‍ ആണ് വ്യാഖ്യാനിക്കുന്നത്. പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ള വിഷയങ്ങളിലെല്ലാം തീരുമാനമെടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

എന്നാല്‍ തര്‍ക്ക വിഷയങ്ങളിലെല്ലാം തീരുമാനം രണ്ടംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെയും വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here