ഗോള്‍ വലകാക്കാന്‍ വലവിരിച്ച് മാഡ്രിഡ് ; പരിഗണിക്കുന്നത് ലോകകപ്പിലെ ഈ സൂപ്പര്‍ താരത്തെ

ലോകകപ്പില്‍ മികച്ച പ്രകടനം കാ‍ഴ്ചവെച്ച ഹ്യൂഗോ ലോറിസിനെ ക്ലബ്ബിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം ആരംഭിച്ചു. ലോകകപ്പില്‍ ഫ്രാന്‍സ് ഗോള്‍വല കാത്ത ഹ്യൂഗോ ലോറിസ് ടോട്ടന്‍ഹാം താരമാണ്. ലിവര്‍പൂളും ലോറിസിനെ ക്ലബ്ബിലെത്തിക്കാന്‍ നീക്കങ്ങള്‍  ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ലിവര്‍പൂള്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ തുകയ്ക്ക് ലോറിസിനെ സ്വന്തം പാളയത്തിലെത്തിക്കാനാണ് റയല്‍ മാഡ്രിഡ് ശ്രമിക്കുന്നത്.

ടോട്ടനവുമായി നാല് വര്‍ഷം കൂടി കരാര്‍ കാലാവധി ഉണ്ടെങ്കിലും അത് മറികടന്ന് മാഡ്രിഡിലേക്ക്
താരമെത്തുമെന്നാണ് കരുതുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News