പാക്കിസ്താനിൽ ഇമ്രാൻ ഖാന്‍; തെഹ‌്‌രീകെ ഇൻസാഫ‌് ഏറ്റവും വലിയ ഒറ്റക്കക്ഷി; തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് പാക്കിസ്താന്‍ മുസ്ലീം ലീഗ്

പാക്കിസ്താനില്‍ തൂക്കു മന്ത്രി സഭയ്ക്ക് സാധ്യത. പൊതുതെരഞ്ഞെടുപ്പില്‍ മുൻ ക്രിക്കറ്റ‌് താരം ഇമ്രാൻ ഖാന്റെ തെഹ‌്‌രീകെ ഇൻസാഫ‌് പാർടി (പിടിഐ)ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു 114 സീറ്റുകളാണ്  പാര്‍ട്ടി നേടിയത്.

നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎൽ–എൻ) , വന്‍ തിരിച്ചടി നേരിട്ടു.64 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്താണ്.  50 സീറ്റുകള്‍ സ്വതന്ത്രരും ചെറുപാര്‍ട്ടികളും ചേര്‍ന്ന് നേടി. സ്വതന്ത്രര്‍ 17 സീറ്റുകള്‍ നേടി.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലെന്നും അട്ടിമറി നടന്നെന്നും പാക്കിസ്താന്‍ മുസ്ലീം ലീഗ് പ്രതികരിച്ചു. എന്നാല്‍ ഇതുവരെയും, തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക തകരാറുമൂലമാണെന്ന്തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാത്തതെന്ന് തിരഞ്ഞെടുപ്പ ്കമ്മീഷണര്‍ അറിയിച്ചു.

പാകിസ്ഥാന്റെ 70 വർഷത്തെ ചരിത്രത്തിൽ ഇത‌് രണ്ടാം തവണ മാത്രമാണ‌് ജനാധിപത്യപരമായ അധികാരമാറ്റം നടക്കുന്നത‌്. ഇപ്പോഴത്തെ പിഎംഎൽ എൻ സർക്കാരിനു മുമ്പ‌് പിപിയുടെ ഭരണം മാത്രമാണ‌് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയത‌്. എന്നാൽ, പാകിസ്ഥാനിൽ ഇതുവരെ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞിട്ടില്ല.

സൈന്യം പിന്നിൽനിന്ന‌് ചരടുവലിക്കുകയാണെന്ന‌് വിലയിരുത്തപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇമ്രാൻഖാൻ അധികാരത്തിലെത്തുമെന്ന‌ാണ്  രാഷ‌്ട്രീയനിരീക്ഷകർ വിലയിരുത്തിയത്.

സൈന്യത്തിന്റെ രഹസ്യപിന്തുണയുള്ള ഇമ്രാൻഖാനെതിരായ പ്രചാരണങ്ങൾക്ക‌ും കരുനീക്കങ്ങൾക്കും കനത്ത വിലക്കുകൾ നേരിടേണ്ടിവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News