രണ്ടു വർഷത്തോളം തൊഴിലാളികള്‍ക്ക് ശമ്പളം നൽകാതെ വലിയ തൊഴിൽ  പ്രശ്നങ്ങള്‍ ഉണ്ടായൊപ്രധാന കോൺട്രാക്ടിങ് കമ്പനിയായിരുന്ന ഖറാഫി നാഷണലിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ചെറിയ തോതിലുള്ള നഷ്ട പരിഹാരം ലഭിക്കും.

കമ്പനിയിൽ ജോലി ചെയ്യുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ  നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്ത 710 ഓളം വരുന്ന തൊഴിലാളികൾക്കാണ്  കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുവൈറ്റ് തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് 250 കുവൈറ്റി ദിനാർ (ഏകദേശം അന്പത്തിയാറായിരം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകുമെന്ന് ഇന്ത്യൻ എംബസി അറീയിച്ചു.

2017 നവംബര് ഒന്നാം തിയതി തൊട്ടു 2018 ഏപ്രിൽ വരെയുള്ള കാലയളവിൽ കുവൈറ്റ് വിട്ടവരും അതെ സമയം പബ്ലിക് അതോറിറ്റി മാന് പവറിൽ പരാതിപ്പെടുകയും നിയമ പ്രകാരം വിസ ക്യാൻഷ്യലേഷൻ നടപടികൾ പൂർത്തീകരിച്ചു കുവൈറ്റ് വിട്ട  തൊഴിലാളികൾക്കാണ് ഈ തുക ലഭിക്കുകയെന്നും എംബസി അറീയിപ്പിൽ പറയുന്നുണ്ട്.

710 തൊഴിലാളികളുടെ ലിസ്റ്റും എംബസി തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ തുക കിട്ടാൻ പവർ ഓഫ് അറ്റോർണി തയ്യാറാക്കി തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിഷാദശാംശങ്ങളും ചേർത്ത് രേഖകൾ ഇന്ത്യൻ എംബസിക്ക് പോസ്റ്റൽ ആയി  അയക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വിട്ടു പോകുന്നതിനു മുമ്പ് പബ്ലിക് അതോറിറ്റി ഓഫ് മാന് പവറിൽ  പരാതിപ്പെടാതെ നാട്ടിലേക്ക് തിരിച്ചു പോയവർ അവരുടെ പേര്, കമ്പനി ഐഡി നമ്പർ, പ്രൊജക്റ്റ്, സിവിൽ ഐഡി നമ്പർ എന്നിവ ഇന്ത്യൻ എംബസിയുടെ ലേബർ വിഭാഗത്തെ (labour@indembkwt.org) അറീയിക്കണമെന്നും എംബസി അറീയിപ്പിലുണ്ട്.