വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുംബൈയിലെ എട്ടാം ക്ലാസ്സുകാരൻ ലക്ഷ്യമിടുന്നത് 100 കോടി രൂപയുടെ വരുമാനം

പതിനെട്ടാം വയസ്സിൽ ഓൺലൈൻ സേവന രംഗത്ത് നൂതന ആശയവുമായി വന്ന യുവ സംരംഭകനാണ് റിതേഷ് അഗർവാൾ.

ഹോട്ടൽ വ്യവസായ ശ്രുംഖലയെ വിരത്തുമ്പിൽ പ്രാപ്യമാക്കിയ റിതേഷ് നിലവില്‍ രാജ്യത്തൊട്ടാകെ ‘ഓയോ’യിലൂടെ പ്രാപ്യമാക്കിയത് 1,80,000 ഹോട്ടല്‍ മുറികളാണ്.

ജീവിതമാരംഭിക്കും മുൻപ് തന്നെ ജീവിത വിജയം നേടിയ റിതേഷിന്റെ പിൻഗാമിയാണ് മുംബൈയിൽ എട്ടാം ക്‌ളാസിൽ പഠിക്കുന്ന തിലക് മേത്തയും.

തിലക് മേത്ത എന്ന പതിമൂന്നുകാരന്റെയും ചിന്തകൾ പ്രവർത്തിച്ചത് നൂതന സാങ്കേതിക സംവിധാനങ്ങളെ ക്രിയാത്മകമായി നിത്യ ജീവിതത്തിൽ പ്രയോഗികമാക്കുന്നതിന്റെ നേട്ടങ്ങളായിരുന്നു.

അങ്ങിനെയാണ് വേഗതയുള്ള ഒരു വിതരണ സംവിധാനം ചിന്തയിൽ ഉദിക്കുന്നത് . സ്വന്തം ജീവിതാനുഭത്തിലൂടെയാണ് റിതേഷിന് ഇങ്ങിനെയൊരു ആശയം ഉടലെടുത്തതും.

ഫുട്‌ബോള്‍ മാച്ചിന് പോകുമ്പോള്‍ ബന്ധുവിന്റെ വീട്ടില്‍ മറന്നുവെച്ച പുസ്തകങ്ങള്‍ തിരിച്ചെടുക്കാനുളള ശ്രമമാണ് പാഴ്‌സലുകൾ സെയിം ഡേ ഡെലിവറിയില്‍ കസ്റ്റമേഴ്‌സിന് എത്തിക്കുന്ന സംരഭത്തിലേക്ക് തിലകിനെ എത്തിച്ചത്.

മിതമായ നിരക്കിൽ പേപ്പറുകളും ചെറിയ പാഴ്‌സലുകളും വേഗത്തിൽ കൈമാറാവുന്ന ആശയം അച്ഛൻ വിശാലുമായാണ് ആദ്യം പങ്കു വച്ചത്. അച്ഛൻ നൽകിയ പ്രോത്സാഹനവും അനുകൂല പ്രതികരണവും ഇളം പ്രായക്കാരന്റെ ചിന്തകൾക്ക് ചിറക് വിരിയിച്ചു.

അങ്ങിനെയാണ് മൊബൈൽ ആപ്പിന്റെ സഹായത്തോടെ നഗരത്തിലെ ഡബ്ബാ വാലകളുടെ ശ്രുംഖല ഉപയോഗിച്ച് ലോജിസ്റ്റിക് രംഗത്തു വിപ്ലവം സൃഷ്ടിക്കാൻ റിതേഷിന് കഴിഞ്ഞത്.

നാല് മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച പദ്ധതി പ്രയോഗികമായതോടെ കൊറിയര്‍ സ്റ്റാര്‍ട്ടപ്പ് ആശയം ഒരു ബാങ്കറുമായി പങ്കു വയ്ക്കുകയും ജോലി ഉപേക്ഷിച്ച് തന്റെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആകുന്നതിന്റെ നേട്ടം ബോധ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് പയ്യൻസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

നഗരത്തിനുള്ളില്‍ പേപ്പറും മറ്റ് പാഴ്‌സലുകളും ആവശ്യക്കാര്‍ക്ക് എളുപ്പത്തിൽ എത്തിച്ചുകൊടുക്കുന്ന സംരഭത്തിന് ആരംഭം കുറിക്കുകയായിരുന്നു.

മുംബൈയിലെ ഡബ്ബാ വാലെകളെയും തന്റെ സംരഭത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതോടെ ഡെലിവറി സമ്പ്രദായത്തിന്റെ കാര്യക്ഷമതക്ക് പേര് കേട്ട ഇവർക്കും അധിക വരുമാനത്തിനുള്ള മാർഗമായി.

മാറിയ കാലത്തെ ഭക്ഷണ രീതിയും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ വെല്ലുവിളിയും നേരിടുന്ന ഡബ്ബ വാലകൾക്കും റിതേഷിന്റെ സംരംഭം അനുഗ്രഹമായി മാറുകയായിരുന്നു.

ഇന്ന് ദിവസേന 1200 ഓളം വിതരണങ്ങളാണ് ഡബ്ബാവാലകളുടെ സേവനത്തിലൂടെ മാത്രം മുംബൈയിൽ പ്രാപ്യമാക്കിയിരിക്കുന്നത്. ഇരുനൂറോളം ജോലിക്കാർ വേറെയും പ്രവർത്തിക്കുന്നു.

മുംബൈയിൽ 5,000-ത്തിലേറെ സേവനദാതാക്കൾ അടങ്ങുന്ന വലിയൊരു സംഘമാണ്‌ ഡബ്ബാവാലകളുടേത്‌. ദിവസേന രണ്ടു ലക്ഷത്തിലധികം ഡബ്ബകളാണ്‌ ഇവർ വീടുകളിൽ നിന്ന്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തിച്ചു കൊണ്ടിരിക്കുന്നത്.

60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത്‌ തങ്ങളുടെ സേവനം ലഭ്യമാക്കുന്ന ഇവർ ഡബ്ബകൾ എത്തിച്ചുകൊടുക്കാൻ കൈവണ്ടി, സൈക്കിൾ, ലോക്കൽ ട്രെയിൻ തുടങ്ങി വിവിധ മാർഗങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.

റിതേഷിന്റെ സംരംഭത്തിൽ ഔദ്യോദിക പങ്കാളിത്തമില്ലെങ്കിലും ആവശ്യമുള്ളവർക്ക് സഹകരിക്കാമെന്നാണ് ഡബ്ബാവാലകളുടെ അസോസിയേഷന്റെ നിലപാട്.

നാലുമാസം ഇക്കാര്യത്തില്‍ കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ് ഡബ്ബാവാലകൾ വഴി പാഴ്‌സല്‍ വിതരണത്തിന് ഔദ്യോഗികമായി ആരംഭം കുറിക്കുന്നത്.

മൊബൈൽ ആപ്പിലൂടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംവിധാനത്തിന് വിതരണ രംഗത്ത് പിഴവറ്റ സേവനം വേഗത്തിൽ ലഭ്യമാക്കുന്ന ഡബ്ബാ വാലകളുടെ സഹകരണം മുതൽക്കൂട്ടായി.

മുംബൈ പോലെ തിരക്കേറിയ നഗരത്തില്‍ സെയിം ഡേ ഡെലിവറിയെന്ന തിലകിന്റെ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2020 ആകുമ്പോഴേക്കും 100 കോടി രൂപ വാർഷിക വരുമാനമുള്ള കമ്പനിയായി വളര്‍ത്താനാണ് ഈ പതിമൂന്നുകാരന്‍ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel