ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദില്ലിയിലെ പ്രധാന നഗരങ്ങളായ ഗാസിയാബാദും നോയിഡയുമടക്കമുള്ള പ്രദേശങ്ങള്‍ വെള്ളിത്തിടിയിലായി. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

അതേസമയം ഫരീദാബാദിലും കാളിന്ദി കുജിലുമുള്ള റോഹിന്‍ഗ്യന്‍ ക്യാമ്പുകളില്‍ മലിനജലം നിറഞ്ഞിരിക്കുകയാണ്.

ടെന്റ് അടിച്ചു ജീവിക്കുന്ന റോഹിന്‍ഗ്യങ്ങളുടെ ജീവിതം കനത്ത മഴയോടെ ദുസഹമായിരിക്കുകയാണ്.