ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരത്തിന്‍റെ തലേന്ന് ഇന്ത്യയ്ക്ക് മറ്റൊരു മത്സരം കൂടി വെച്ചതില്‍ പ്രതിഷേധവുമായി ബിസിസിഐ രംഗത്ത്. സെപ്തംബര്‍ 19നാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം.

എന്നാല്‍ സെപ്തംബര്‍ 18ന് ഏഷ്യാകപ്പ് യോഗ്യത നേടിയെത്തുന്ന ടീമുമായി ഇന്ത്യക്ക് മത്സരം വെച്ച നടപടിയാണ് വിവാദമായിരിക്കുന്നത്.

18നുള്ള മത്സരശേഷം 19ന് പാക്കിസ്ഥാനുമായി മത്സരിക്കേണ്ടി വരുമ്പോള്‍ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ബിസിസിഐയുടെ ആശങ്ക.

സെപ്തംബര്‍ 15ന് ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തോടെയാണ് ഏഷ്യാ കപ്പിന് തുടക്കമാകുക.