ന്യൂഡല്‍ഹി: വിമാനത്തിലെ ടോയ്ലെറ്റില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കണ്ടെത്തി.  തായ്‌ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് 19 വയസ്സുമാത്രമേയുള്ളു.

ഇംഫാലില്‍ നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ടോയ് ലെറ്റില്‍ കുട്ടിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന്  വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് 19 വയസ്സുകാരിയായ താരമാണ്  അമ്മയെന്ന് കണ്ടെത്തിയത്.

ഇംഫാലില്‍ നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. വിമാനം ഡല്‍ഹിയിലെത്തിയപ്പോള്‍ സ്ത്രീകളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.