കൊല്ലം: കൊല്ലത്ത് കാമുകിയായ വീട്ടമ്മയെ ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തില്‍ ലാലു കുഞ്ഞാപ്പിയാണ് (49) മരിച്ചത്. അഗസ്ത്യക്കോട് കോളച്ചിറയിലുള്ള യുവതിയുടെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

മരിച്ച ലാലുവുമായും സുമേഷ് എന്ന യുവാവുമായും വീട്ടമ്മ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം യുവാക്കള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു.

സംഭവദിവസം രാത്രി സുമേഷ് വീട്ടമ്മയെ വിളിച്ചപ്പോള്‍, അവരുടെ വീട്ടില്‍ മറ്റൊരാളുടെ സാന്നിധ്യം മനസിലാക്കി. തുടര്‍ന്ന് സുമേഷ്
സുഹൃത്തുക്കളെയും കൂട്ടി വീട്ടമ്മയുടെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ലാലുവുമായും സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതിനിടയില്‍ സംഘം ലാലുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ലാലു ഒരു ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

തര്‍ക്കത്തിനിടയില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.