മാധ്യമപ്രവര്‍ത്തകയാകാന്‍ ഹെയ്ദി സാദിയ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വിദ്യാര്‍ത്ഥിയാകുന്നത്.

ജീവിതത്തില്‍ അനുഭവിച്ച ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, പഠിച്ച് മുന്നേറി, മാധ്യമപ്രവര്‍ത്തയാകണമെന്ന ആഗ്രഹവുമായാണ് തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഹെയ്ദി തിരുവനന്തപുരം പ്രസ് ക്ലബ്ബിലെത്തിയത്.

അഞ്ച് വര്‍ഷം മുന്‍പ് മംഗലാപുരത്തെ ഡിഗ്രി പഠനകാലത്താണ് ഹെയ്ദി തന്റെ സ്വത്വം തിരിച്ചറിയുന്നത്. പിന്നീട് നാട് പോലും വിട്ടുള്ള പോരാട്ടത്തിന്റെ നാളുകളായിരുന്നു സാദിയയ്ക്ക്.

പക്ഷെ വീട്ടിലും നാട്ടിലും നിന്ന് നേരിട്ട എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ട് കുതിച്ചു. രണ്ടര വര്‍ഷം മുന്‍പ് സര്‍ജറിയിലൂടെ സ്ത്രീയായി മാറി. എറണാകുളം സെന്റ് തെരേസാസില്‍ നിന്ന് പിജി ഡിപ്ലോമ പൂര്‍ത്തിയാക്കി. ഒപ്പം ബംഗളൂരുവിലും ദില്ലിയിലും വിവിധ സന്നദ്ധ സംഘടനകള്‍ക്കൊപ്പവും ഹെയ്ദി പ്രവര്‍ത്തിച്ചു.

ഇനി വാര്‍ത്തകളുടെ ലോകത്ത് നിറയണമെന്ന സ്വപ്നം പൂര്‍ത്തിയാക്കണം ഹെയ്ദിക്ക്. തന്റെ വിഭാഗത്തിലുള്ളവര്‍ക്ക് എന്നും ഒരു പ്രചോദനമായി ഉണ്ടാകും എന്ന ദൃഢനിശ്ചയത്തിലുമാണ് ഹെയ്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here