ക്രൈസ്തവ സഭകളിലെ പീഡനങ്ങള്‍ കേന്ദ്ര അന്വേഷണ എജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍.

ജലന്ധര്‍ ബിഷപ്പിനെതിരായ കേസും വൈദികര്‍ക്കെതിരായ കേസും കേന്ദ്ര അന്വേഷണ എജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു.

സ്ത്രീകളെ ബ്ലാക്ക് മെയിലിങ്ങിലൂടെ പീഡനത്തിലെക്ക് നയിക്കുന്ന കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും പീഡനത്തിരയായവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കേരളാ പൊലീസും പഞ്ചാബ് പൊലീസും ചേര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് രേഖാ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു