കോട്ടയം: കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

കേസില്‍ നിന്നും പിന്‍മാറാന്‍ 5 കോടി രൂപ ബിഷപ്പിനോട് അടുത്ത ചിലര്‍ വാഗ്ദാനം ചെയ്തുവെന്ന് സഹോദരന്‍ മൊഴി നല്കിയിട്ടുണ്ട്.

കര്‍ദ്ദിനാളും ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്ത് വന്നസാഹചര്യത്തിലാണ് സഹോദരനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്.

ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതിയില്‍ നിന്നു പിന്‍മാറാന്‍ വന്‍ തുകയും പദവിയും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധു പൊലീസിനു മൊഴി നല്‍കി. സുഹൃത്തു വഴിയാണ് ബിഷപ്പിനു വേണ്ടി ഒത്തുതീര്‍പ്പ് ശ്രമം നടന്നതെന്നാണ് മൊഴി.

കര്‍ദ്ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്ത് വന്ന സാഹചര്യത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കന്യാസ്ത്രീയുടെ ബന്ധുവിന്റെ മൊഴിയെടുത്തത്.

കന്യാസ്ത്രീയുടേത് കള്ള പരാതിയാണെന്ന ആരോപണമുയര്‍ന്നപ്പോഴാണ് കര്‍ദിനാളും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതതെന്നും ബന്ധു പൊലീസിനെ അറിയിച്ചു.

കന്യാസ്ത്രീയുടെ ഡല്‍ഹിയിലുള്ള ബന്ധു ഞായറാഴ്ചയ്ക്കു മുന്‍പ് കോട്ടയത്ത് എത്തുമെന്ന് വൈക്കം ഡിവൈഎസ്പിയെ അറിയിച്ചു.

കന്യാസ്തീക്കെതിരെ ഡല്‍ഹിയിലെ ബന്ധുപരാതി നല്‍കിയതു സംബന്ധിച്ച് വിവര ശേഖരണത്തിനാണു പൊലീസ് വിളിച്ചുവരുത്തുന്നത്.