സിയാലിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യൻ ഓഫ് എർത്തിന് ‘ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു.

സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിയ്ക്ക് അർഹമായത്.

സെപ്റ്റംബർ 26 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സിയാൽ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും.

സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യു.എൻ.ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എൻ.സംഘം ഇക്കഴിഞ്ഞ മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു.

UN intimation

സിയാലിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനുമായി യു.എൻ.പരിസ്ഥിതി മേധാവി അന്ന് ചർച്ച നടത്തി. . ഇന്ത്യയിൽ ഇതാദ്യമായാണ് ഈ വിഭാഗത്തിൽ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം നേടുന്നത്.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാൽ അസാധാരണമായൊരു മാതൃകയാണ് കാഴ്ച വച്ചതെന്നും മറ്റുള്ളവർ ഇനി ഇത് പിന്തുടരുമെന്നും പുരസ്‌ക്കാര നേട്ടം അറിയിച്ചുകൊണ്ട് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന് അയച്ച കത്തിൽ എറിക് സ്ലോഹെം വ്യക്തമാക്കി.

2015 മുതൽ സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി നിലവിൽ 30 മെഗാവാട്ടാണ്. അടുത്തമാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

നാളിതുവരെ സിയാലിന്റെ സൗരോർജ പ്ലാന്റുകൾ അഞ്ച് കോടി യൂണിറ്റ് ഹരിതോർജം ഉത്പാദിപ്പിച്ചുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News