തിരുവനന്തപുരം: മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ തുടരാന്‍ എല്‍ഡിഎഫ് തീരുമാനം. അതത് പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടരും. മുന്നണിയുടെ ബഹുജന അടിത്തറ വര്‍ദ്ധിപ്പിക്കാനാണ് താല്‍പര്യം. മുന്നണി വിപുലീകരണത്തിന് ഘടകകക്ഷികള്‍ക്കെല്ലാം യോജിപ്പാണ്.

അപേക്ഷയുടെ അടിസ്ഥാനത്തിലല്ല മുന്നണി വിപുലീകരിക്കുകയെന്നും രാഷ്ട്രീയനയങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും മുന്നണി വിപുലീകരണമെന്നും യോഗത്തിന് ശേഷം എ വിജയരാഘവന്‍ പറഞ്ഞു.