സുനന്ദയുടെ മരണം; കേസില്‍ ശശി തരൂര്‍ നേരിട്ട് ഹാജരാകണ്ട

സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന തരൂരിന്റെ ആവശ്യം ദില്ലി പാട്യാല ഹൗസ് കോടതി അംഗീകരിച്ചു.

ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി കേസില്‍ ഇടപെടുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള തരൂരിന്റെ ആവശ്യം കോടതി ആഗസ്റ്റ് 23ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് നടത്തിയ വിജിലന്‍സ് പരിശോധനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് സുബ്രഹ്മണ്യം സ്വാമി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദില്ലി പൊലീസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രം പ്രകാരം 3 വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവി ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here