കുമ്പസാരത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് സുപ്രിം കോടതി നീട്ടി.

കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസും, നാലാം പ്രതിയായ ജെയ്‌സ് കെ.ജോര്‍ജിനെയും ഓഗസ്റ്റ് ആറുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

ആറാം തീയതിയ്ക്ക് മുന്‍പ് സംസ്ഥാനത്തോട് അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരസ്പര സമ്മതതോടെയുള്ള ബന്ധം മാത്രമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നാണ് വൈദികരുടെ വാദം.