യുജിസിയെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാന്‍; ഉന്നത വിദ്യാഭ്യാസ സമിതിയുടെ കരട് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കും: സീതാറാം യെച്ചൂരി

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷനെ പിരിച്ചുവിട്ട് പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിച്ചുകൊണ്ടുള്ള കരട് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഉന്നത വിദ്യാഭ്യാസ സമിതിയുടെ കരട് ബില്ലിനെതിരെ സി പി ഐ എം പ്രധാനമന്ത്രിയ്ക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറിനും കത്തയച്ചു. യു ജി സി യെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാന്‍ വേണ്ടിയാണെന്ന് യെച്ചൂരി വ്യക്തമാക്കി.

സര്‍വ്വകലാശാല ധനസഹായ കമീഷന്‍ നിര്‍ത്തലാക്കി പകരം ഉന്നത വിദ്യാഭ്യാസ കമീഷന്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി എതിര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സമിതിയുടെ കരട് ബില്ലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറിനും സിപിഐഎം കത്തയച്ചു.

യു ജി സി യെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാനും പാര്‍ശ്വവത്കരിക്കാനും വേണ്ടിയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യസമിതി രൂപീകരിക്കുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിലൂടെ ഹിന്ദുത്വ അജണ്ടകളെ വിദ്യാഭ്യാസ മേഖലയിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും യെച്ചൂരി കൂട്ടിചേര്‍ത്തു.

1956ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ രാജ്യത്തുണ്ടായിരുന്നു യൂണിവേഴ്‌സിറ്റികളുടെ പതിമടങ്ങ് യൂണിവേഴ്‌സിറ്റികള്‍ ഇപ്പോഴുണ്ട്.

യൂണിവേഴ്സിറ്റിയുടെ ഇത്രയും വലിയ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഘടകമായിരുന്നു യുജിസിയെ ഇല്ലാതാക്കുന്ന കേന്ദ്ര നടപടി ശരിയല്ലെന്നും സിപിഐഎം വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന പല കാര്യങ്ങളും നടപ്പിലാക്കുക മാത്രമാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഇപ്പോള്‍ ആരോപണം.

യുജിസി എടുത്തമാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് രണ്ടാം യുപിഎ സര്‍ക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here