‘അന്ന് എനിക്ക് കരുത്ത് പകര്‍ന്നത് സഖാവ് പിണറായി വിജയനായിരുന്നു’; സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് ഉദയകുമാറിന്റെ അമ്മ

ഉരുട്ടിക്കൊലക്ക് ഇരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതി മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കേസ് നടത്താന്‍ സര്‍ക്കാര്‍ ചെയ്ത സഹായത്തിനും മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ചെയ്ത സഹായത്തിനും നന്ദി പറയാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് പ്രഭാവതി അമ്മ പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാന്‍ മാത്രമല്ല പ്രഭാവതി അമ്മ എത്തിയത് തനിക്ക് പിന്തുണനല്‍കിയ സിപിഐഎമ്മിന്റെ ആ പഴയ പാര്‍ട്ടിസെക്രട്ടറിയെ കാണാന്‍ കൂടിയാണ്.

2005ല്‍ തന്റെ മകനെ പൊലീസ്‌കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയപ്പോഴും തുടര്‍ന്നുള്ള നാളുകളില്‍ കേസുമായി മുന്നോട്ട് പോയപ്പോഴും തന്നെ സഹായിച്ചത് സഖാവായിരുന്നു സഖാവ് പിണറായി വിജയന്‍.

മകന്റെ മരണത്തിന് കാരണക്കാരയവരെ അന്നത്തെ സര്‍ക്കാരും പൊലീസും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴും എനിക്ക് കരുത്ത് പകര്‍ന്നത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി സാറായിരുന്നു.

പ്രഭാവതി അമ്മയുടെ ഈ വാക്കുകള്‍ക്ക് വല്ലാത്ത് ഊര്‍ജമായിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടന്നും നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രിയെ കാണാന്‍ വന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം പ്രഭാവതി അമ്മ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മുന്നിലെത്തിയെ ഉദയകുമാറിന്റെ അമ്മ മകന്റെ ഓര്‍മ്മകള്‍ പങ്ക് വച്ച് പൊട്ടികരഞ്ഞു. നല്‍കിയ പിന്തുണക്കെല്ലാം നന്ദി പറഞ്ഞു.

എന്നാല്‍ ഇനി അമ്മ കരയരുതെന്നും അമ്മയുടെ പോരാട്ടതിനുള്ള പ്രതിഫലമാണ് കോടതി വിധിയെന്നും മുഖ്യമന്ത്രി പ്രഭാവതി അമ്മയെ ആശ്വസിപ്പിച്ചു.

എല്ലാം പിന്തുണയും ഇനിയുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് പ്രഭാവതി അമ്മയെ മുഖ്യമന്ത്രി യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News