ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി ഗുരുതരാവസ്ഥയില്‍.

കരുണാനിധിയുടെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് കാവേരി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നിലവില്‍ ഗോപാലപുരത്തെ വസതിയിലാണ് കരുണാനിധി.

ആശുപത്രിയില്‍ ലഭിക്കുന്ന അതേ ചികിത്സയാണ് വീട്ടിലും നല്‍കുന്നത്. വീട്ടില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദ്ഗദ ഡോക്ടര്‍മാരുടെ പ്രത്യേകസംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കരുണാനിധിയുടെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് അദ്ദേഹത്തെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിന്നീട് ഗോപാലപുരത്തെ വസതിയിലേക്കു മാറ്റുകയായിരുന്നു.