ലാലിഗ വേൾഡ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് മെൽബൺ സിറ്റി എഫ്‌സിയും സ്പെയിനിൽ നിന്നുള്ള ജിറോണ എഫ് സി യും ഏറ്റുമുട്ടും. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനെ തോൽപിച്ച പെരുമയുമായാണ് ജിറോണ കൊച്ചിയിൽ ഇറങ്ങുന്നത്.

കൊച്ചിയിൽ എത്തിയ ടീം കലൂർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ആറു ഗോളുകൾക്ക് തോല്പിച്ച ആത്മ വിശ്വാസത്തിലാണ് മെൽബൺ കളത്തിൽ ഇറങ്ങുന്നത്.

ടീം എന്ന രീതിയിൽ ആദ്യ മത്സരത്തിൽ മികച്ച ഒത്തിണക്കം കാഴ്ച വച്ചതും ഓസീസ് ടീമിന് ആത്മവിശ്വാസം നൽകുന്നു. കലൂർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം.