കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ല; മതനിരപേക്ഷതയും സ്വതന്ത്ര ചിന്തയും അനുവദിക്കുന്ന സർക്കാരാണിത്: മുഖ്യമന്ത്രി പിണറായി

കേരള ലളിതകലാ അക്കാദമിയുടെ 47-ാമത് സംസ്ഥാന പുരസ്ക്കാരസമർപ്പണവും ഫെലോഷിപ്പ് വിതരണവും തിരുവനന്തപുരത്ത് നടന്നു.വി ജെ ടി ഹാളിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ലെന്നും മതനിരപേക്ഷതയും സ്വതന്ത്ര ചിന്തയും അനുവദിക്കുന്ന സർക്കാരാണിതെന്നും മുഖ്യമന്തി പറഞ്ഞു.

കേരള ലളിതകലാ അക്കാദമിയുടെ 2017ലെ പുരസ്ക്കാരങ്ങളാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിതരണം ചെയ്തത്. 24പേരാണ് പുരസ്ക്കാരത്തിന് അർഹരായത്. പ്രശസ്ത ചിത്രകാരൻ ജി രാജേന്ദ്രന് അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ചു.

ഒരു ജനാധിപത്യ രാജ്യത്തിനും ഒട്ടും ഭൂഷണമല്ലാത്ത സമീപനങ്ങൾക്ക് മുന്നിൽ എ‍ഴുത്തുകാരും കലാകാരന്മാരും കീ‍ഴടങ്ങാതെ ദീരമായി പോരാടണമെന്നും. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുമ്പിൽ മതിലുകൾ തീർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹത്തിന്‍റെ ജാഗ്രത വേണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

കലയെ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യും. കലാകാരന്മാരോട് വർഗീയ വാതികൾ അസഹിഷ്ണുത കാണിക്കുന്നുവെന്നും. കലാകാരന്മമാരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം സർക്കാർ അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടൻ ഇന്ദ്രൻസ് മുഖ്യാതിഥി ആയിരുന്നു. മേയർ വി കെ പ്രശാന്ത്, വി എസ് ശിവകുമാർ എം എൽ.എ, അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News