കണ്ണൂരില്‍ പത്തു വയസുകാരന്‍റെ ദേഹം പൊള്ളിച്ച് അമ്മയുടെ കൊടും ക്രൂരത; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂർ കുറ്റൂരിൽ അമ്മ പൊള്ളലേല്പിച്ച പത്ത് വയസ്സുകാരനെ ചികിത്സയ്ക്ക് ശേഷം തലശ്ശേരി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും. അമ്മയ്‌ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. അനുസരണക്കേട് കാട്ടിയതിന് ശിക്ഷയായാണ് അമ്മ കുട്ടിയെ പൊള്ളലേല്പിച്ചത്.

കണ്ണൂർ കുറ്റൂരിനടുത്ത സുവിശേഷപുരത്താണ് പത്ത് വയസ്സുകാരനായ മകനെ അമ്മ പൊള്ളലേല്പിച്ചത്. അനുസരണക്കേട് കാട്ടിയതിന് ശിക്ഷയായി ചട്ടുകം ചൂടാക്കി ദേഹത്ത് പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. കൈകാലുകൾക്കും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു.

പിന്നീട് അമ്മ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.തീ കൊണ്ട് കളിച്ചപ്പോൾ സ്വയം പൊള്ളൽ ഏറ്റതാണ് എന്നാണ് ഡോക്ടറോട് പറഞ്ഞത്.കുട്ടിയെ കാണാൻ പോയ നാട്ടുകാരോട് അമ്മ പൊള്ളലേല്പിച്ചതാണെന്ന് കുട്ടി തുറന്നു പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ മാധ്യമങ്ങളോടും കുട്ടി നടന്ന കാര്യങ്ങൾ വിവരിച്ചു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും പെരിങ്ങോം പോലീസും ലീഗൽ സർവിസ് അതോറിറ്റി ഉദ്യോഗസ്ഥരും വീട്ടിലെത്തി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ചികിത്സയ്ക്ക് ശേഷം തലശ്ശേരി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും.അമ്മയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പെരിങ്ങോം പോലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News