ജാതിയും നിറവും നോക്കി സ്ത്രീകളെ വില്‍ക്കാം; ഒരോ വില്‍പ്പനയിലും വില മാറും; ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്ത് – Kairalinewsonline.com
DontMiss

ജാതിയും നിറവും നോക്കി സ്ത്രീകളെ വില്‍ക്കാം; ഒരോ വില്‍പ്പനയിലും വില മാറും; ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്ത്

പത്തു തവണ വരെ വിൽപനയ്ക്ക് ഇരയായവരുണ്ട് ഈ കൂട്ടത്തില്‍

പാറോ എന്ന പേരു കേട്ട് ആലോചിക്കേണ്ട.  ഭാര്യാ കച്ചവടത്തിന്റെ ഓമനപ്പേരാണിത്.  ജാതിയും നിറവും നോക്കി സ്ത്രീയെ എത്ര വേണമെങ്കിവും വില്‍ക്കാം. ഒരോ വില്‍പ്പനയിലും വില മാറും. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത് മറ്റെവിടെയുമല്ല ഇന്ത്യയില്‍ തന്നെ.

ഹരിയാനയിൽ നിലനിൽക്കുന്ന  ‘പാറോ’ സംസ്കാരത്തിന്‍റെ അര്‍ത്ഥം ‘വില കൊടുത്തു വാങ്ങുന്നവർ’  എന്നാണ്. പുരുഷന്മാരേക്കാളും കുറവ് സ്ത്രീകളുള്ള ഹരിയാനയില്‍ സ്വന്തം ഭര്‍ത്താവ് ആരാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പെണ്‍കുട്ടികള്‍.

നിയമ പ്രകാരം വിവാഹം ക‍ഴിക്കുന്നത് ഇവിടുത്തെ രീതിയല്ല. പുരുഷന്മാരുടെ അടിമകളായി സ്ത്രീകള്‍ തുടരണം. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും സ്ത്രീകളെ വിലകൊടുത്ത് വാങ്ങുന്നത്.

ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ത്രീയുടെയും വില നിശ്ചയിക്കുന്നത്. ഓരോ തവണയും വിലയിൽ മാറ്റം വരും. പത്തു തവണ വരെ വിൽപനയ്ക്ക് ഇരയായവരുണ്ട് ഈ കൂട്ടത്തില്‍. ഈ  വില്‍ക്കല്‍ – വാങ്ങല്‍ ഏതെങ്കിലും വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ അടിസ്ഥാനത്തിലല്ല. മറിച്ച് വർഗീയതയുടെയും വർണവിവേചനത്തിന്റെയും അടിസ്ഥാനത്തിലാണ്.

To Top