ചെർക്കളം അബ്ദുള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
1987 മുതൽ മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാസർകോട് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നതായി മുഖ്യമന്ത്രി അനുശോചിച്ചു.

രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു ചെർക്കള മെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.