അതിരു കടന്ന ആക്രമണം; സെെബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത് ഹനാന്‍റെ വേഷവും, കൈയിലെ മോതിരവും, തട്ടമിടാത്തതും

ക‍ഴിഞ്ഞ ബുധനാ‍ഴ്ചയാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വാര്‍ത്തയായി പുറത്തു വന്നത്.  ഈ പെണ്‍കുട്ടിയുടെ അധ്വാനത്തിന്‍റെ കഥ അറിഞ്ഞതോടെ പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

സംവിധായകന്‍ അരുണ്‍ ഗോപി ഹനാന് തന്‍റെ സിനിമയില്‍ വേഷവും വാഗ്ദാനം ചെയ്തു.  ഇതിന് പിന്നാലെയാണ് സൈബര്‍ ലോകത്തിന്‍റെ ആക്രമണത്തിന് ഈ പെണ്‍കുട്ടി ഇരയായത്. ഹനാന്‍റെ വേഷവും, കൈയിലെ മോതിരവും, തട്ടമിടാത്തതുമെല്ലാം സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചു.

അരുണ്‍ഗോപിയുടെ സിനിമയുടെ പ്രമോഷനാണ് നടന്നത് എന്നും സൈബര്‍ ആങ്ങളമാര്‍ ആക്ഷേപിച്ചു. എന്നാല്‍ ഹനനെ അറിയാവുന്നവരെല്ലാം പിന്തുണുമായി രംഗത്തെത്തി. അധ്വാനത്തിലൂടെ താന്‍ ജീവിക്കുമെന്നും, ആരുടെയും സഹായം ആവശ്യമില്ല.

ഉപദ്രവിക്കാതിരുന്നാല്‍  മതിയെന്ന്  ഈ പെണ്‍കുട്ടിയ്ക്ക് പറയേണ്ടി വന്നു.അനിയന്‍റെ പഠന ചെലവിനും അമ്മയുടെ ചികിത്സാ ചെലവിനും പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന ഹനന്‍ മീന്‍ വില്‍പ്പനയ്ക്ക് പുറമേ സ്റ്റേജ് ഷോകള്‍ക്കും, ആങ്കറിംഗിനും പോകുന്നുണ്ട്.

സൈബര്‍ അക്രമത്തിന് എതിരെവനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ഹനന് പിന്തുണയുമാി വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഹനാന് എതിരെ അക്രമം നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന്  വിഎസ് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here