റോഡില്‍ ഒറ്റക്കായ കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച മൂന്നുപേരെ കുട്ടിയെ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ഹനുമാൻഗഞ്ചിലാണ് സംഭവം.

ധൻ സിങ്, റാം സ്വരൂപ് സെൻ, ദശ്‌രഥ് അഹിർവാർ എന്നിവരാണ് ആള്‍ക്കൂട്ടത്തിന്‍റെ ആക്രമത്തിന് ഇരയായത്.
ഒരു ആണ്‍കുട്ടിക്ക് റോഡു മുറിച്ചു ക‍ഴിയാതെ വന്നപ്പോള്‍ മൂവരും ചേര്‍ന്ന് സഹായിക്കുകയായിരുന്നു.

കുട്ടിയുമായി റോഡ് കുറുകെ കടക്കുന്നതിനിടെ ചുറ്റിലുമുണ്ടായിരുന്നവരിൽ ചിലർ ‘കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നേ’യെന്നു വിളിച്ചു പറയുകയായിരുന്നു.

തുടര്‍ന്ന് ആള്‍ക്കൂട്ടം മർദിക്കുകയായിരുന്നു. ഇവരെ പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു ആക്രമിക്കപ്പെട്ട മൂന്നു പേരും മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പൊലീസ് ഇൻസ്പെക്ടർ സുദേഷ് തിവാരി പറഞ്ഞു.