പാക്കിസ്താനില്‍ ഇമ്രാന്‍ ഖാന്‍ തന്നെ; പി ടി ഐ ഏറ്റവും വലിയ ഒറ്റക്കകക്ഷി; ഔദ്യോഗിക ഫലം പുറത്തു വന്നു

പാക്കിസ്താനില്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തിലേക്ക്. തിരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം പുറത്തു വന്നു. 110 സീറ്റുകളുമായി ഇമ്രാൻ ഖാന്റെ പി ടി ഐ ഏറ്റവും വലിയ ഒറ്റക്കകക്ഷിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് പി എം എല്ലിന് 63 സീറ്റ്ലഭിച്ചു. ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 42 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്താണ്. 270 ല്‍ 251 സീറ്റുകളിലെ ഫലമാണ് പുറത്തു വന്നത്. ഇത് ആകെ സീറ്റുകളില്‍ 94 % വരും.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലെന്നും അട്ടിമറി നടന്നെന്നും പാക്കിസ്താന്‍ മുസ്ലീം ലീഗ് നേരത്തെ പ്രതികരിച്ചിരുന്നു.

പാകിസ്ഥാന്റെ 70 വർഷത്തെ ചരിത്രത്തിൽ ഇത‌് രണ്ടാം തവണ മാത്രമാണ‌് ജനാധിപത്യപരമായ അധികാരമാറ്റം നടക്കുന്നത്.ഇലക്ഷന് മുമ്പ് സൈന്യത്തിന്റെ രഹസ്യപിന്തുണയുള്ള ഇമ്രാൻഖാനെതിരായ പ്രചാരണങ്ങൾക്ക‌ും കരുനീക്കങ്ങൾക്കും കനത്ത വിലക്കുകൾ നേരിടേണ്ടിവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News