മുംബൈ: ബോളീവുഡിന്‍റെ വിവാദ നായകന്‍ സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സഞ്ജുവിനെതിരെ അധോലോക ഭീഷണി. തന്നെ മോശമായി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ ഒ‍ഴിവാക്കണമെന്ന് അബു സലീമാണ് ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

ചിത്രത്തില്‍ നിന്നും തന്നെപ്പറ്റിയുള്ള തെറ്റായ ഭാഗങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നുള്ള ഭീഷണിയുമുണ്ട്. ചിത്രത്തില്‍ 1993ലെ മുംബൈ സ്‌ഫോടനത്തെക്കുറിച്ചും അധോലോകത്തിന്‍റെ പങ്കിനെക്കുറിച്ചും വ്യക്തമാക്കി്യിരുന്നു.

എന്നാല്‍ കാണിച്ചിരിക്കുന്നത് തന്നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണെന്നും സിനിമയില്‍ പറയുന്നതു പോലെ ഒരിക്കല്‍ പോലും താന്‍ സഞ്ജയുമായി കൂടിക്കാ‍ഴ്ച നടത്തിയിട്ടില്ലെന്നും ആയുധങ്ങള്‍ കെെമാറിയിട്ടില്ലെന്നും അബുസലിം വ്യക്തമാക്കുന്നു. അറസ്റ്റിലായ അബു സലിം ഇപ്പോള്‍ ജീവപര്യന്തം ജയിലില്‍ കഴിയുകയാണ്.