ഒരേ സമയം ഇക‍ഴ്ത്തലുകള്‍ക്കും പുക‍ഴ്ത്തലുകള്‍ക്കും ഇരയായ ഹനന് പിന്‍തുണയുമായി മന്ത്രി തോമസ് എെസക്. ഒരു സംരഭകയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളുമുള്ള തന്‍റേടിയായ പെണ്‍കുട്ടിയാണ് ഹനാന്‍.

ചെറിയ പ്രായത്തിനിടയില്‍ തന്നെ സിനിമാ മോഹവും പാചകവും ഉള്‍പ്പെടെ സകല മേഖലയിലും ഈ കൊച്ചുമിടുക്കി കൈവച്ചു. ആലംബമില്ലാത്തവളല്ല ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവളാണവള്‍.

കാര്യമറിയാതെ അവളെ കല്ലെറിഞ്ഞവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായതും നല്ല കാര്യമാണ്. കേരളം ഒറ്റ മനസ്സോടെ അ‍വളെ പിന്‍തുണയ്ക്കണമെന്നും തോമസ് എെസക് ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പില്‍ പറയുന്നു.