റാഫേല്‍ ഇടപാടില്‍ ഒപ്പുവെച്ചത് പേപ്പര്‍ കമ്പനി; യുദ്ധവിമാനം നിര്‍മ്മിക്കാന്‍ റിലയന്‍സ് കമ്പനിക്ക് ലൈസന്‍സില്ല: കോണ്‍ഗ്രസ്

റാഫേല്‍ യുദ്ധവിമാനം നിര്‍മിക്കാന്‍ റിലയന്‍സ് കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടില്‍ ഒപ്പുവെച്ചത് പേപ്പര്‍ കമ്പനിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യന്‍ നിര്‍മിക്കുന്നത് റിലയന്‍സുമായി ചേര്‍ന്നാണെന്ന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിന്റെ 2016 വാര്‍ഷിക റിപ്പോര്‍ട്ടില്‍ യ്ക്കായുള്ള 36 റഫേല്‍ യുദ്ധ വിമാനങ്ങപറയുന്നുണ്ട്.

എന്നാല്‍ 2018 ഫെബ്രുവരിയില്‍ സംയുക്ത സംരംഭം ആയിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു. ദസോള്‍ട്ട് കമ്പനിയാണോ അതോ പ്രതിരോധ മന്ത്രിയാണോ കളവ് പറയുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.
ചങ്ങാത്ത മുതലാളിത്തമാണ് മോദി സര്‍ക്കാരിന്റെ എന്‍ഡിഎയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഒരു നുണ മറക്കാന്‍ മോദി സര്‍ക്കാരിന് നൂറു നുണകള്‍ പറയേണ്ട സാഹചര്യമുണ്ടാവുന്നു.

2015 ഏപ്രില്‍ 10നാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് എവിയേഷനില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിനു പത്തു ദിവസങ്ങള്‍ക്കു മുമ്പാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് കമ്പനി തുടങ്ങിയത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ദസോള്‍ട്ടും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും സംയുക്ത സംരംഭമായി. ഒരു യുദ്ധവിമാനം പോലും നിര്‍മ്മിക്കാത്ത റിലയന്‍സിന് എന്തടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ കരാര്‍ കൈമാറിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. 2018 ഫെബ്രുവരിയില്‍ സംയുക്ത സംരംഭം ആയിട്ടില്ലന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഔദ്യോഗികമായി അറിയിച്ചത്.

എന്നാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത് റിലയന്‍സുമായി ചേര്‍ന്നാണെന്ന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിന്റെ 2016 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദസോള്‍ട്ട് കമ്പനിയാണോ അതോ പ്രതിരോധ മന്ത്രിയാണോ കളവ് പറയുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. യുദ്ധവിമാനം നിര്‍മിക്കാന്‍ റിലയന്‍സ് കമ്പനിക്ക് ലൈസന്‍സ് ഇല്ല പകരം ഇടപാടില്‍ ഒപ്പുവെച്ചത് പേപ്പര്‍ കമ്പനിയാണ്.

റിലയന്‍സിന് ഓഫീസോ സ്വന്തം സ്ഥലമോ ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.അതേസമയം വിദേശത്തുള്ള പ്രതിരോധ ഇടപാടുകള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇടപാടിലെ വ്യവസ്ഥകള്‍ മന്ത്രാലയം പരിശോധിക്കണം.എന്നാല്‍ ഇത്തരം ചട്ടങ്ങളെല്ലാം റാഫേല്‍ കരാറില്‍ അട്ടിമറിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News