ദേശീയ ചരക്ക് ലോറി സമരം; ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍; വിപണിയില്‍ വിലക്കയറ്റം രൂക്ഷം

ദേശീയ ചരക്ക് ലോറി സമരം അനിശ്ചിതമായി നീളുന്പോള്‍ വിപണയില്‍ വിലക്കയറ്റം രൂക്ഷമാകുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് ലോറികളുടെ വരവ് നിന്നതോടെ പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്.

സമരം ഒരാ‍ഴ്ച പിന്നിടുന്പോ‍ഴും ഒത്തു തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്ക് ലോറികളുടെ വരവ് എണ്‍പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

പ്രതിദിനം തമി‍ഴ്നാട്ടില്‍ നിന്ന് മാത്രം പാലക്കാട് അതിര്‍ത്തി വ‍ഴി 15,000ത്തോളം ചരക്ക് ലോറികളാണ് എത്തിയിരുന്നത്.. അവശ്യ വസ്തുക്കള്‍ക്കടക്കം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാല്‍ ചരക്ക് ലോറി സമരം വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

പച്ചക്കറിക്കാണ് വിപണിയില്‍ വിലക്കയറ്റം രൂക്ഷമായത്. പത്ത് മുതല്‍ 15ശതമാനം വരെ പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലേക്ക് പോയ ചരക്ക് ലോറികള്‍ സമരക്കാര്‍ പല സ്ഥലങ്ങളിലും തടയുന്നുണ്ട്. സമരം തുടര്‍ന്നാല്‍ ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

വിപണിയില്‍ കൃത്രിമക്ഷാമമുണ്ടാക്കുന്നതായും ആരോപണമുയരുന്നുണ്ട്. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്പോ‍ഴും കേന്ദ്രസര്‍ക്കാര്‍ സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഇനിയും വ്യാപാര മേഖലക്ക് പുറമെ വ്യവസായ മേഖലയെയും സമരം ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel