കേരളത്തിന്‍റെ ഭരണ മികവിനുള്ള അംഗീകാരം; ഭരണ നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തിന് ഇന്നോടെക് വേദിയില്‍ തെലുങ്കാന മന്ത്രിയുടെ കെെയ്യടി 

ഭരണ നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ തെലുങ്കാന വിവര സാങ്കേതിക മന്ത്രി കെ ടി രാമറാവിന്‍റെ  അഭിനന്ദനം . അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തെലുങ്കാനയും കേരളത്തിനൊപ്പം എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളികളുടെ സ്വപ്ന നഗരങ്ങളിലൊന്നാണ് ഹെെദരാബാദ്  എന്നു പറഞ്ഞ മലയാളത്തിന്‍റെ മഹാനടന്‍, മമ്മൂട്ടി തെലുങ്കാനയും ദെെവത്തിന്‍റെ സ്വന്തം നാടാകട്ടെയെന്ന് ആശംസിച്ചു.

സംരംഭങ്ങള്‍ തുടങ്ങാന്‍ കൂടുതല്‍ ചെറുപ്പക്കാര്‍ സധെെര്യം മുന്നോട്ട് വരുന്ന കാലമാണ് ഇത്. എം ഡി സി  എംഡി ബെെജേന്ദ്ര കുമാര്‍ ഐ എ എസ് ചൂണ്ടിക്കാട്ടി.

ഇന്നോ ടെക് അവാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വേദിയാണ് , ഹെെദരാബാദ് നഗരമെന്ന് കെെരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സാമൂഹിക പ്രതിബന്ധതയാണ് ഇന്നോടെക്ക്  അവാര്‍ഡിന്‍റെ മുഖ മുദ്രയെന്ന് അദ്ദേഹം പറഞ്ഞു. ഐടി രംഗത്ത് തെലുങ്കാനാ സര്‍ക്കാറുമായി സഹകരിക്കാന്‍ കേരളം തയ്യാറാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

കേരളവുമായി സഹകരിക്കാന്‍ തെലുങ്കാന തയ്യാറാണെന്ന് തെലുങ്കാന വിവരസാങ്കേതിക മന്ത്രി കെടി രാമ റാവു പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here