ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്തു

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്നടപടി.

പെണ്‍കുട്ടിയെ ആക്ഷേപിച്ച് ആദ്യം വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷയ്ഖിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്.

പഠനം മുന്‍പോട്ട് കൊണ്ടുപോകാനും കുടുംബം പുലര്‍ത്താനുമായി കൊച്ചി തമ്മനത്ത് വീന്‍ വില്‍പ്പന നടത്തിവന്ന ഹനാന്‍റെ ജീവിതം വാര്‍ത്തയായതിനു പിറകെ നിരവധിപേര്‍ അപവാദ പ്രചരണവുമായി രംഗത്തിറങ്ങിയിരുന്നു.

ഇതെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പണിയെടുത്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന ഹനാനെ ഓര്‍ത്ത് അഭിമാനമാണുള്ളതെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹനാനെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി ജി പി ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതെ തുടര്‍ന്നാണ് പോലീസ് നടപടി തുടങ്ങിയത്.പെണ്‍കുട്ടിയെ അപമാനിച്ച് ആദ്യം വീഡിയോ ലൈവുമായി വന്ന വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.

ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.ഇതിനിടെ ഹനാന്‍റെ മൊ‍ഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.നൂറുദ്ദീന്‍ ഷെയ്ഖിന്‍റെ വീഡിയോ ഷെയര്‍ ചെയ്തവര്‍ ഉള്‍പ്പടെ ഹനാനെ ആക്ഷേപിച്ച കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News