പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ആഗസ്റ്റ് എട്ടിന്

കോട്ടയം: പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ആഗസ്റ്റ് 8 ന് വൈകുന്നേരം 5.30ന് ധനകാര്യമന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് ഉദ്ഘാടനം നിര്‍വഹിക്കും.

സര്‍ക്കാര്‍ തലത്തില്‍ ഒന്‍പതു വകുപ്പുകളുടെ വിവിധ ഓഫീസുകളാണ് സിവില്‍ സ്റ്റേഷനില്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ കാഞ്ഞിരപ്പള്ളിയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും.

പൊന്‍കുന്നം സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, ലീഗല്‍ മെട്രോളജി വകുപ്പ് ,ചിറക്കടവ് വില്ലേജ് ഓഫീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്,മൃഗസംരക്ഷണ വകുപ്പ്, നികുതി വകുപ്പ് എന്നിവയുടെ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നത്.

താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗിന് ഉള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ സ്റ്റോര്‍ മുറിയും ലീഗല്‍ മെട്രോളജിയുടെ ത്രാസുകള്‍ പതിപ്പിക്കാനുള്ള സൗകര്യവും ഇലക്ട്രിക്കല്‍ വിഭാഗവും താഴത്തെ നിലയില്‍ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഭൂഗര്‍ഭ ജലസംഭരണി സംവിധാനമാണ് പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകത. 8288 ച. അടിയില്‍ താഴത്തെ നിലയില്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒന്നാമത്തെ നിലയില്‍ സബ് ട്രഷറിയും അതിനോടനുബന്ധിച്ച് ഒരു എടിഎം കൗണ്ടറുമുണ്ട്. കൂടാതെ വില്ലേജ് ഓഫീസും സബ് രജിസ്ട്രാര്‍ ഓഫീസും ഇവിടെത്തന്നെയാണ്.

രജിസ്ട്രാര്‍ റൂമിനോട് ചേര്‍ന്ന് വിശാലമായ റെക്കോര്‍ഡ് റൂമും തയ്യാറാക്കിയിട്ടുണ്ട്.രണ്ടാം നിലയിലാണ് കൊമേഴ്‌സ്യല്‍ ടാക്‌സ്, ആര്‍. ടി. ഒ, മൃഗസംരക്ഷണ വകുപ്പിന്റെ ഐ. സി. ഡി. പി എന്നീ ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

അവസാനത്തെ നിലയില്‍ ലീഗല്‍ മെട്രോളജി ഓഫീസ്, ലാബ്, എക്‌സൈസ് ഓഫീസ്, ഡിവൈഎസ്പി ഓഫീസ് എന്നിവ പ്രവര്‍ത്തിക്കും എം പിമാര്‍ക്കും എം എല്‍ എ മാര്‍ക്കുമുള്ള മുറികള്‍, ഓഫീസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ ,വി ഐ പി ലോഞ്ച് തുടങ്ങിയവയും അവസാന നിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

9.56 കോടി രൂപ മുതല്‍ മുടക്കി നാലുനിലകളിലായാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 59,500 ചതുരശ്രയടി വിസ്തൃതിയിലാണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News