എട്ടു ദിവസമായി ലോറി ഉടമകള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ലോറി ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം, രാജ്യമൊട്ടാകെയുള്ള ടോള്‍ നിരക്ക് എന്നീ വിഷയങ്ങള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തിയിരുന്നത്.

കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരാനായിരുന്നു ലോറി ഉടമകളുടെ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോറി ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നും കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്.

രാജ്യത്ത് 80 ലക്ഷത്തോളം ചരക്കു ലോറികള്‍ സമരത്തില്‍ പങ്കെടുക്കുത്തിരുന്നു. സമരം നീണ്ടാല്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചത്.

രാജ്യവ്യാപകമായി നടക്കുന്ന അനിശ്ചിതകാല ലോറി സമരം കേരളത്തിനേയും ബാധിച്ചിരുന്നു.ഇതില്‍ 90,000 ചരക്കുലോറികളാണ് സംസ്ഥാനത്ത് സമരത്തില്‍ പങ്കെടുത്തിരുന്നത്.

കേരളത്തില്‍ നിന്ന് പുറത്തേക്കുള്ള ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചിരുന്നു. അരിയും പച്ചക്കറിയുമടക്കമുള്ള ആവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്.

പക്ഷേ കൃത്യമായ സ്റ്റോക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തെ സമരം വലിയ തോതില്‍ ബാധിച്ചിരുന്നില്ല.