വൈക്കം – എറണാകുളം റോഡിലെ ഇത്തിപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു

വൈക്കം – എറണാകുളം റോഡിലെ ഇത്തിപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു

ഇന്നലെ വൈകിട്ട് 6.30 യാണ് റോഡിലെ ഗർത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് ഉടൻ തന്നെ പോലിസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.

വൈക്കംഫയർഓഫീസർ റ്റി.ഷാജികുമാറിന്റെ നേത്യത്തത്തിലുള്ള സംഘമാണ് കുഴി അടക്കുന്ന പ്രവർത്തനങ്ങൾ നടത്തിയത്
ഇതേ സ്ഥലത്ത് മൂന്ന് വർഷങ്ങൾക്ക് മുമ്പും അപ്രോച്ച് റോഡ് ഇടിഞ്ഞിരുന്നു.

വൈക്കം എംഎൽഎ സി കെ ആശ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി സ്സ് മോഹനൻ, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. വിഹരിക്കുട്ടൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ രജ്ഞു ബാലൻ, സി പി ഐ എം ഏരിയ സെക്രട്ടറി കെ.ശെൽവരാജ് എന്നിവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

റോഡിലെ കുഴി അടച്ചതിന് ശേഷം പുലർച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here