സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ച സംഭവം; നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍

ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. നൂറുദ്ദീൻ ഷെയ്ഖ് ആണ് പിടിയിലായത്. കൊച്ചിയില്‍ നിന്നും പിടികൂടിയ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പെണ്‍കുട്ടിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസടുക്കാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. നൂറുദ്ദീൻ ഷെയ്ഖ് എന്ന വ്യക്തിയായിരുന്നു ആദ്യം അപവാദ പ്രചാരണങ്ങൾ ഉന്നയിച്ച് ഫെയ്സ്ബുക്ക് ലെെവിൽ എത്തിയത്.

ഹനാനയുടെ മീൻ കച്ചവടം തട്ടിപ്പാണെന്നും ആളുകൾ വഞ്ചിക്കപ്പെടുകയാണെന്നും എന്നുള്ള നൂറുദ്ദീന്റെ ലെെവ് വീഡിയോ ആയിരകണക്കിന് ആളുകളാണ് ഷെയർ ചെയ്യുകയും 40 ലക്ഷത്തോളം ആളുകൾ കാണുകയും ചെയ്തിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാജ പ്രചടരണം നടത്തുകയായിരുന്നു ഇയാള്‍.

ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ, കേസ് എടുക്കാന്‍ നിര്‍ദ്ദേശം വന്നതോടെ ഇയാള്‍ ഖേദപ്രകടനവുമായി രംഗത്തെത്തി.ചില തെറ്റിധാരണകള്‍ മൂലമാണ് ഹനാനെതിരെ ഫേസ്ബുക്കില്‍ ലെെവ് വന്നതെന്നായിരുന്നു ഇയാളുടെ
ഖേദപ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel