ദിലീപ് വിഷയത്തില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ യോട് വിജോചിപ്പ് പ്രകടിപ്പിച്ച് കമല്‍ഹാസന്‍ രംഗത്ത്. നടന്‍ ദീിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നു കമല്‍ഹാസന്‍ വ്യക്തമാക്കി.

എഎംഎംഎ എന്ന സംഘടന സുഹൃത്തുകളുടെ കൂട്ടായ്മയല്ലെന്നും, ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

നേരത്തെയും കമല്‍ഹാസന്‍, നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.