ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖിനെയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ ആക്ഷേപിച്ച് ആദ്യം വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷയ്ഖിനെതിരെ കഴിഞ്ഞ ദിവസംതന്നെ പോലീസ് കേസെടുത്തിരുന്നു.

പഠനം മുന്‍പോട്ട് കൊണ്ടുപോകാനും കുടുംബം പുലര്‍ത്താനുമായി കൊച്ചി തമ്മനത്ത് വീന്‍ വില്‍പ്പന നടത്തിവന്ന ഹനാന്‍റെ ജീവിതം വാര്‍ത്തയായതിനു പിറകെ നിരവധിപേര്‍ അപവാദ പ്രചരണവുമായി രംഗത്തിറങ്ങിയിരുന്നു.

ഇതെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹനാനെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി ജി പി ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതെ തുടര്‍ന്നാണ് പോലീസ് നടപടി തുടങ്ങിയത്.പെണ്‍കുട്ടിയെ അപമാനിച്ച് ആദ്യം വീഡിയോ ലൈവുമായി വന്ന വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പാലാരിവട്ടം പോലീസ് അറസ്റ്റ്‌ ചെയ്തു.

ജാമ്യമില്ലാ വകുപ്പു പ്രകാരം ഇയാൾക്കെതിരെ ഇന്നലെത്തന്നെ കേസ് എടുത്തിരുുന്നു. ഹനാന്‍റെ മൊ‍ഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പോലീസ് കേസെടുുത്തത്.

നൂറുദ്ദീന്‍ ഷെയ്ഖിന്‍റെ വീഡിയോ ഷെയര്‍ ചെയ്തവര്‍ ഉള്‍പ്പടെ ഹനാനെ ആക്ഷേപിച്ച കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം.