മൂലയൂട്ടിക്കൊണ്ടിരുന്ന ഭാര്യയുടെ മാറിലേക്ക് വെടിവെച്ച് ഭര്‍ത്താവ്. മെക്സിക്കോയിലാണ് ദാരുണമായ സംഭവം നടന്നത്. പുറത്ത് കറങ്ങാന്‍ പോകാന്‍ വെെകിയതിനാണ് ബ്രിയേല്‍ ഹെര്‍ണാണ്ടസ് റെയസ് എന്ന യുവാവ് ഭാര്യ
ഹോര്‍ട്ടെന്‍ഷ്യ ബല്‍സാന്‍സയെ വെടിവെച്ചത്.

9 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പാലു നല്‍കുകയായിരുന്നു ഇവര്‍. വെടിയേറ്റു വീ‍ഴുമ്പോ‍ഴും കുഞ്ഞിനെ ഇവര്‍ മാറോടു ചേര്‍ത്തണച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് പരിക്കുകളൊന്നുമില്ല. ഭാര്യയെ പതിവായി ഉപദ്രവിച്ചിരുന്നയാളാണ് റെയസ് എന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.

പലപ്പോഴും കേബിളുകളും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തോക്ക് തലയില്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റെയസ് മര്‍ദ്ദിച്ചപ്പോള്‍ ഇടയ്ക്കു കയറിയതിനെ തുടര്‍ന്ന് ബല്‍ക്കാന്‍സറുടെ പിതാവിനും ഒരിക്കല്‍ മുറിവേല്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഇയാളുടെ വീട്ടുകാരും ഇതിന് കൂട്ടു നിന്നിരുന്നെന്നും ഇവരുടെ വീട്ടില്‍ ഒരു വേലക്കാരിയെപ്പോലെയാണ് ബല്‍സാന്‍സയെ കണ്ടിരുന്നതെന്നും ബെന്‍സയുടെ സഹോദരി ആരോപിക്കുന്നു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും സഹോദരി ആരോപിക്കുന്നു. റെയസ് ഒളിവില്‍ പോയ റെയസിനെ ഇതുവരെയും കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല.